സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജ്യോത്സനെ കണ്ടതിനെ ന്യായീകരിച്ച് എ.കെ.ബാലന്‍. ജ്യോതിഷിയെ കണ്ടാൽ എന്താണ് കുഴപ്പമെന്ന് എ.കെ.ബാലന്‍ ചോദിച്ചു. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല പോകുന്നത്. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിലാണ് വിശ്വാസമെന്നും ബാലന്‍ പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജ്യോത്സ്യനെ കണ്ടതിൽ, സംസ്ഥാന സമിതിയിൽ വിമർശനമുയർന്നെന്ന വാർത്തയിൽ പ്രതികരണവുമായി പി. ജയരാജൻ. അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് എം.വി ഗോവിന്ദൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന് ജയരാജൻ ചോദിച്ചു. ജ്യോത്സ്യനെ കണ്ടതിൽ തെറ്റുണ്ടോ എന്ന ചോദ്യത്തിന് ജോത്സ്യനെ ആരൊക്കെ കാണാറുണ്ടെന്നും മറുപടി.