കണ്ണൂരിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് കെഎസ്‍യു പ്രവര്‍ത്തകരുടെ കരിങ്കൊടി. സര്‍വകലാശാലകളെ ആര്‍എസ്എസ് വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നഗരത്തിലെ പ്രഭാത് ജംഗ്ഷനില്‍ വെച്ച് കരിങ്കൊടി കാട്ടിയത്. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
അതിനിടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറുമായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കൂടിക്കാഴ്ച നടത്തി. സര്‍വകലാശാലയെ ആര്‍എസ്‍എസ് വല്‍ക്കരിക്കുന്നുവെന്ന എസ്എഫ്ഐ ആരോപണങ്ങള്‍ക്കിടെയാണ് ചാന്‍സിലറുമായുള്ള വി.സി കെ.കെ സാജുവിന്‍റെ കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഗസ്റ്റ് ഹൗസിലായിരുന്നു സന്ദര്‍ശനം. എന്നാല്‍, സാധാരണ കൂടിക്കാഴ്ചയെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചുവെന്നും വി.സി വിശദീകരിച്ചു.