കടൽക്ഷോഭത്തിനെതിരായ പ്രതിഷേധങ്ങളോട് പരിഹാസ രൂപേണ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. "അളിയാ കടൽ കയറല്ലേയെന്ന് പറഞ്ഞാൽ കടൽ കയറാതിരിക്കുമോ?" എന്ന് മന്ത്രി. "കടലിൽ പ്രതിഭാസങ്ങൾ സംഭവിക്കുന്നു, അപ്പോൾ കടൽ കയറും," എന്നും കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളോടുള്ള പ്രതികരണമായി മന്ത്രി കൂട്ടിച്ചേർത്തു. കടൽക്ഷോഭം രൂക്ഷമായ തീരപ്രദേശങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ENGLISH SUMMARY:
Minister Saji Cheriyan sparked controversy by mocking public protests over sea surges, stating, “Will the sea stay calm if we say ‘don’t rise’?” His remarks drew criticism amid rising anger over inadequate government response to coastal damage.