നിലമ്പൂരില്‍ പി.വി. അന്‍വര്‍ ഫാക്ടറായിരുന്നുവെന്നും പാര്‍ട്ടി വീഴ്ചയുണ്ടായിട്ടുണ്ടെന്നും തുറന്ന് സമ്മതിച്ച് സിപിഎം . തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച മുഖ്യമന്തിക്കോ തനിക്കോ വീഴ്ചയുണ്ടായിട്ടില്ലന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവകാശപ്പെട്ടു . തന്‍റെ ആര്‍ എസ് എസ് പ്രചാരണം ഒറ്റ വോട്ടുപോലും ഇല്ലാതാക്കിയിട്ടില്ലെന്നും പാര്‍ട്ടി യോഗങ്ങളില്‍ പിണറായി തന്നെ ശാസിച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
അന്‍വര്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ചെലുത്തില്ലെന്ന് പലതവണ പരസ്യമായി പറഞ്ഞ സിപിഎം അത് തിരുത്തുകയാണ്. ഒന്‍പതു വര്‍ഷം എം.എല്‍എ യായിരുന്ന അന്‍വര്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളാക്കി വോട്ട് നേടിയെന്നും അത് പാര്‍ട്ടിക്ക് പ്രതിരോധിക്കാനായില്ലെന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. നിലമ്പൂരില്‍ ഭരണവിരുദ്ധവികാരമുണ്ടായിട്ടില്ല, എന്നാല്‍ സംഘടനപരമായ വീഴ്ച പാര്‍ട്ടിക്കുണ്ടായിട്ടുണ്ട് . ഇത് പരിശോധിക്കുകയും തിരുത്തുകയും ചെയ്യും. ആര്‍ എസ് എസ് പരാമര്‍ശത്തിന്‍റെ പേരില്‍ പാര്‍ട്ടി ശില്പശാലയിലും സംസ്ഥാന സമിതിയിലും തനിക്കെതിരെ വിമര്‍ശനുണ്ടായെന്ന വാര്‍ത്തകള്‍ ഗോവിന്ദന്‍ തള്ളി. തനിക്കെതിരെ പിണറായി വിജയന്‍ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും ശാസിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്നും തിരുത്തുമെന്നും പറയുമ്പോഴും ആര്‍ക്കാണ് വീഴ്ചയെന്നോ എവിടെയാണ് വീഴ്ചയെന്നോ പാര്‍ട്ടി തുറന്ന് സമ്മതിക്കുന്നില്ല.