ഉപതിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും നിലമ്പൂരിലെ ട്രോള്‍ പെരുമഴയില്‍ എല്‍ഡിഎഫിന് ലീഡ്. പ്രധാന ഇര എം.സ്വരാജ് ആണെങ്കിലും മുഖ്യമന്ത്രി, എംവി ഗോവിന്ദന്‍,മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെയെല്ലാം സോഷ്യല്‍ മീഡിയ അക്ഷരാര്‍ഥത്തില്‍ എടുത്തുടുത്തു. സാംസ്കാരിക നായകന്മാര്‍ക്കും നല്ല കോളാണ്
യുഡിഎഫ് വിജയിച്ചയുടന്‍ അബ്ദുല്‍ ഖാദര്‍ കാക്കനാടിന്‍റെ പാട്ട് റെഡി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയം ഒരാള്‍ക്ക് മാത്രമാണെങ്കിലും വാര്‍ റൂമില്‍ ജയിച്ചത് ഒരായിരംപേരാണ്. ഫലം വന്നതോടെ യുഡിഎഫ് ട്രോളന്മാരുടെ പണി ഇരട്ടിച്ചു. പ്രധാന ഇര സ്വരാജ് തന്നെ.
സത്യാനന്തരം തിരിച്ചടിച്ചു. തോല്‍വിയെ ന്യായീകരിച്ച് പോസ്റ്റിട്ട കെ.എസ്. അരുണ്‍ കുമാറിനെയും ട്രോളന്മാര്‍ തൂക്കി. ചുവപ്പ് ക്യാപ്സ്യൂള്‍ നിറച്ച ലോറികളുടെ ചിത്രം വ്യാപകം. മുഖ്യമന്ത്രി റിയാസിനുവേണ്ടി സ്വരാജിനെ തോല്‍ക്കാല്‍ ഇറക്കി എന്ന ഒളിയമ്പും ട്രോളുകളില്‍ നിറഞ്ഞു. ട്രെയിനില്‍ നിലമ്പൂര്‍ക്ക് യാത്ര തിരിച്ച സ്വരാജിന്‍റെ ഹിറ്റ് പടത്തിന് അതേനാണയത്തില്‍ ട്രോള്‍ മറുപടി. പാര്‍ട്ടിയുടെ പതിവ് വിശദീകരണങ്ങളുടെ തലയ്ക്കടിക്കാനും ഒട്ടും വൈകിയില്ല
പാര്‍ട്ടി സെക്രട്ടറിക്ക് റെഡ് ആര്‍മി നന്ദി പറഞ്ഞത് ഉള്‍പ്പാര്‍ട്ടി ട്രോളിന്‍റെ ഗണത്തില്‍പ്പെടുത്താം. സാസ്കാരിക നായകര്‍ക്കിട്ട് ആദ്യം കൊടുത്തത് ജോയ് മാത്യുവാണ്. ഇടത് ട്രോളന്മാര്‍ ആത്മാര്‍ഥമായി പണിയെടുത്തെങ്കിലും ഒന്നും അത്രയ്ക്കങ്ങ് കലങ്ങിയില്ല. ഈ ഏറ്റുമുട്ടല്‍ കുറച്ചുദിവസം കൂടി തുടരും