binoy-viswam-cpi-kamala
  • ഞാനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്ന് ബിനോയ് വിശ്വം
  • എല്ലാം പാര്‍ട്ടി പറയുമെന്ന് കമല സദാനന്ദന്‍
  • ഇരുവര്‍ക്കുമൊപ്പം വേദി പങ്കിട്ട് ബിനോയ് വിശ്വം

വിവാദ ശബ്ദരേഖ ചോര്‍ന്നതിന് പിന്നാലെ വേദി പങ്കിട്ട് ബിനോയ് വിശ്വവും കെ.എം.ദിനകരനും കമല സദാനന്ദനും. എറണാകുളം മണ്ഡലത്തിന്‍റെ സമ്മേളനത്തിലാണ് മൂവരും ഒന്നിച്ച് പങ്കെടുത്തത്. 24ന് ചേരുന്ന പാര്‍ട്ടി എക്സിക്യുട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇരുവരുടെയും ശബ്ദരേഖ മനോരമന്യൂസാണ് പുറത്തുവിട്ടത്. ഇരുവരും ഖേദപ്രകടനം നടത്തിയതായും ബിനോയ് വിശ്വം ഇതിനോട് പ്രതികരിച്ചില്ലെന്നും വാര്‍ത്തകള്‍പുറത്തുവന്നു.

എന്നാല്‍ നേതാക്കളുടെ ഖേദപ്രകടനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് ബിനോയ് വിശ്വത്തിന്‍റെ മറുപടി. താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദ ശബ്ദരേഖയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നായിരുന്നു കമല സദാനന്ദന്‍റെ മറുപടി. ശബ്ദം ആരുടേതാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാം പാര്‍ട്ടി പറയുമെന്നായിരുന്നു അവരുടെ മറുപടി. 

അതേസമയം, ബിനോയ് വിശ്വത്തിനെതിരായ പരാമര്‍ശത്തില്‍ നേതാക്കള്‍ മാപ്പു പറയേണ്ട ആവശ്യമുണ്ടോയെന്ന് നോക്കണമെന്ന് സി.പി.ഐ ദേശീയ നിര്‍വാഹകസമതി അഗം കെ. പ്രകാശ്ബാബു. ഓ‍ഡിയോ ലീക്കായതില്‍ അതൃപ്തിയില്ല. ഇത്തരം കാര്യങ്ങള്‍ സംഘടനാപരമയി പരിശോധിക്കും. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമില്ലെന്നും പ്രകാശ് ബാബു വയനാട്ടില്‍ പറഞ്ഞു.

ENGLISH SUMMARY:

Following the leak of a controversial audio clip criticizing Binoy Viswam, K.M. Dinakaran, and Kamala Sadanandan shared a stage at an Ernakulam constituency conference. While reports suggested apologies were made, Kamala Sadanandan denies it, and Binoy Viswam states he's unaware of any such apologies.