നിലമ്പൂരിൽ എം.സ്വരാജിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം. സംസ്ഥാന സർക്കാരിൻ്റെ ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ വിധിയെഴുതണമെന്ന് പറഞ്ഞാണ് കടകളും വീടുകളും കയറിയുള്ള പ്രചാരണം. ആശമാരുടെ പ്രചാരണം കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രതികരണം
നിലമ്പൂരിലെ പ്രചാരണത്തിലൂടെ ആർക്കും വോട്ടു തേടലല്ല ലക്ഷ്യമെന്ന് ആശമാർ പറയുന്നു.പക്ഷേ ആശമാരെ പരിഗണിക്കാത്ത സർക്കാരിൻ്റെ ഭാഗമായിട്ടുള്ള ഇടതു പക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുതെന്നാണ് വോട്ടർമാരോടുള്ള അഭ്യർത്ഥന.
നിലമ്പൂരിലെ പ്രചാരണത്തിന് ഒരു ശതമാനം മാത്രം ആശമാരാണെനും ആശമാർക്ക് വേതനം കൂട്ടിക്കൊടുത്തത് എൽ ഡി എഫ് ആണെന്നും എം വി ഗോവിന്ദൻ.
പി എസ് സി അംഗങ്ങളുടെ ശമ്പളം വർദ്ധിപ്പിക്കാൻ വേണ്ടിയല്ല ആശമാരുടെ സമരമെന്ന് പറഞ്ഞ് സർക്കാരിനെ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പരിഹസിച്ചു. വോട്ടിന് വേണ്ടിയല്ല ധാർമിക പിന്തുണയാണ് ആശമാർക്ക് നൽകിയതെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ്റെ പ്രതികരണം