വെൽഫെയർ പാർട്ടിയുടെ UDF പിന്തുണയിലും, PDPയുടെ LDF പിന്തുണയിലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും, പിന്തുണയുടെ പ്രതിഫലം UDF അനുഭവിക്കുമെന്നും CPM സംസ്ഥാന സെക്രട്ടറിയുടെ മൂർച്ചയുള്ള വിമർശനം. പി.ഡി.പി. പിന്തുണയെക്കുറിച്ച് CPMന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സി.പി.എം, ബി. ജെ. പിയുമായി രഹസ്യധാരണയിലാണെന്നും തിരിച്ചടിച്ചു.
വെൽഫെയർ പാർട്ടി - പി. ഡി. പി. ബന്ധത്തിൽ തീചൂടുള്ള ആക്രമണ- പ്രത്യാക്രമണങ്ങളിൽ പൊള്ളുകയാണിന്ന് ഉപതിരഞ്ഞെടുപ്പ് പ്രചാരണം. വെൽഫെയർ പാർട്ടിയുടെ UDF പിന്തുണയിൽ LDF നേതാക്കൾ ഒന്നടങ്കം കടുത്ത വിമർശനങ്ങൾ ചൊരിഞ്ഞു.
എന്നാൽ LDFനുള്ള PDP പിന്തുണയെ മുൻ നിർത്തി UDF ഉം തിരിച്ചടിച്ചു. ജമാഅത്തെ ഇസ്ലാമിയേയും പി.ഡി.പി.യെയും ഒന്നിച്ചു കെട്ടേണ്ടെന്ന് LDF ന്യായീകരണം. ഒപ്പം നിൽക്കുമ്പോൾ മതേതരവദികളെന്നും, വിമർശിക്കുമ്പോൾ മതേതരവിരുദ്ധരെന്ന നിലപാടുമാണ് CPMനുള്ളതെന്ന് KPCC പ്രസിഡന്‍റ്. എല്ലാ വർഗീയ ശക്തികളും LDFന് ഒപ്പമായിരുന്നെന്നും, PDPയുടെ മറച്ചുവയ്ക്കുന്നു എന്നും പി.കെ. കുഞ്ഞാലിക്കുട്ടി. ആര്യാടൻ മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിർത്ത നേതാവാണെന്നും, ജമാഅത്തെ ഇസ്ലാമി UDFന്‍റെ ഘടകകക്ഷിയെന്ന പോലെയാണ് മുൻപും നിലപാടെടുത്തതെന്ന് എം. സ്വരാജും പറഞ്ഞു.