നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ പിന്തുണക്കുമെന്ന് പറഞ്ഞ് സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് രംഗത്തെത്തിയിരുന്നു. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനെ പിന്തുണക്കുന്ന കാര്യം വ്യക്തമാക്കിയത്. എം.വി ഗോവിന്ദനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഹിന്ദു മഹാസഭയെ തള്ളി എം.വി ഗോവിന്ദൻ രംഗത്ത് എത്തിയിരിക്കുകയാണ്. 'അതേതാ സന്യാസി? എന്നെ ഒരു സ്വാമിയും കാണാൻ വന്നിട്ടില്ല' എം.സ്വരാജിന് അഖില ഭാരത ഹിന്ദു മഹാസഭ പിന്തുണ പ്രഖ്യാപിച്ചത് സംബന്ധിച്ച് ചോദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി ഇങ്ങനെയായിരുന്നു.
അതേ സമയം എൽഡിഎഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമെന്നും സ്വാമി ദത്താത്രേയ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.