മന്ത്രി പി.രാജീവ് വളരെ മോശമായി ആന്ധ്രയ്ക്കെതിരെ സംസാരിച്ചെന്ന് സാബു.എം.ജേക്കബ്. റിസ്കില്ലാത്ത അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവ്.
എന്റെ പിതാവും ഞാനും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റെക്സ്. എവിടെ വ്യവസായം നടത്തണം, എപ്പോള്‍ തുടങ്ങണം എന്നത് തീരുമാനിക്കുന്നത് ഞാനാണ്. കേരളം ആരുടെയും സ്വത്തല്ലെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തിലെ സാഹചര്യം കൂടുതൽ മോശമായെന്ന കിറ്റെക്സ് എം.ഡി സാബു എം ജേക്കബിന്റെ പരാമർശം രാഷ്ട്രീയപാർട്ടി നേതാവായ വ്യവസായിയുടെ പ്രതികരണം മാത്രമെന്നായിരുന്നു വ്യവസായ മന്ത്രി പി രാജീവിന്റെ വാക്കുകള്‍. മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. കേരളം വിടുമെന്ന് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുന്നുണ്ട്. കിറ്റെക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്നുകൊണ്ടാണെന്നും പി രാജീവ് പറഞ്ഞു.