ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്തും, ആളുകളെ നേരിൽ കണ്ട് വോട്ടു തേടിയും നിലമ്പൂരിലെ സ്ഥാനാർഥികൾ. അവധി ദിനമെങ്കിലും മണ്ഡലത്തിലെല്ലായിടത്തും ഓടിയെത്താനുള്ള ശ്രമം. പെരുന്നാൾ ആശംസക്കൊപ്പം, രാഷ്ട്രീയവും പറഞ്ഞാണ് ഒരോരുത്തരുടെയും പോക്ക്.
ചന്തക്കുന്ന് പള്ളിയിലെ ഇദ് ഗാഹിൽ പങ്കെടുത്തവരിൽ നിന്നാണ് എല്‍.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ് പ്രചാരണം തുടങ്ങിയത്. ഒരുമയുടെ മണ്ണിലെ പെരുന്നാളാൾ ആഘോഷം ഓർമിച്ചതിനൊപ്പം രാഷ്ട്രീയവും പറഞ്ഞു. നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പെരുന്നാൾ നമസ്കാരം. നേരിൽ കണ്ട് വോട്ടഭ്യർഥന. പിതാവ് ആര്യാടൻ മുഹമ്മദിന്‍റെ ഖബറിടത്തിനു മുന്നിൽ പ്രാർഥന.
എടക്കര മസ്ജിദു സലാമിലായിരുന്നു പി.വി.അൻവറിന്‍റെറെ പെരുന്നാൾ നമസ്ക്കാരം. ഈദ് ഗാഹുകളിൽ നേരിട്ടെത്തി വോട്ടു നേടി. മുഖ്യമന്ത്രി ഇനിയും നിലമ്പൂരിലെത്തിയാൽ സ്വരാജ് തോൽക്കുമെന്ന് പ്രസ്താവിച്ചു. പെരുന്നാൾ ദിനത്തിൽ ബി.ജെ.പി. പ്രചാരണവും സജീവമാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യന്‍റെ നേതൃത്വത്തിലായിരുന്നു പ്രചാരണം