പാര്‍ട്ടി പറഞ്ഞിട്ടല്ല അന്‍വറിനെ കണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചര്‍ച്ചയ്ക്കായി പാര്‍ട്ടി ചുമതലപ്പെടുത്താന്‍ മാത്രം പൊക്കത്തിലല്ല താനെന്നും പിണറായിസത്തിനെതിരായ അന്‍വറിന്‍റെ പേരാട്ടത്തെ അനുകൂലിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. തീരുമാനങ്ങള്‍ അതിവൈകാരികമാകരുതെന്ന് അന്‍വറിനോട് പറഞ്ഞു. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍നിന്ന് ട്രാക്ക് മാറരുതെന്നും അറിയിച്ചു.
രാഹുൽ മാങ്കൂട്ടം പി വി അൻവറിനെ കണ്ടതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ആര്യാടൻ ഷൗക്കത്ത് മനോരമ ന്യൂസിനോട്. പി. വി. അൻവർമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിർവഹിക്കുന്നത് യുഡിഎഫ് നേതൃത്വമാണന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
രാഹുൽ മാങ്കൂട്ടം അൻവറിനെ കണ്ടത് കാലുപിടിക്കാനെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. യുഡിഎഫിന്റെ ഗതികേടാണിത്. രാഹുല്‍ അന്‍വറിനെ കണ്ടത് വി.ഡി.സതീശന്‍റെ ഏജന്റായാണ്. അന്തസും, ആത്മാഭിമാനവും ഉള്ള ആരെങ്കിലും യുഡിഎഫില്‍ ഉണ്ടെങ്കിൽ മറുപടി പറയണമെന്നും സനോജ് മനോരമ ന്യൂസിനോട് പറഞ്ഞു.