കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശ് തോറ്റതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടതു സ്ഥാനാർത്ഥിക്ക് ചിഹ്നമുണ്ടാകുമോയെന്ന് പ്രഖ്യാപനം വരുമ്പോൾ അറിയാമെന്നും അൻവർ കാണിച്ചത് യൂദാസിന്റെ പണിയാണെന്നും എം.വി. ഗോവിന്ദൻ ദേശാഭിമാനി ലേഖനത്തിൽ വ്യക്തമാക്കി. എം. വി. ഗോവിന്ദന് മറുപടി പറയാനില്ലന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.
കോൺഗ്രസിൽ തന്നെ ഭിന്നിപ്പാണെന്ന തരത്തിലാണ് ദേശാഭിമാനിയിലെ എം വി ഗോവിന്ദന്‍റെ ലേഖനം. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചാണ് വി വി പ്രകാശ് തോറ്റതെന്ന് എം വി ഗോവിന്ദൻ സമർത്ഥിക്കുന്നത് വി വി പ്രകാശിന്‍റെ മകൾ നന്ദനയുടെ ഫെസ് ബുക്ക് പോസ്റ്റ് ചൂണ്ടിയാണ്.
മൂന്നാം എൽഡിഎഫ് സർക്കാരിന്‍റെ കാഹളം നിലമ്പൂരിൽ നിന്ന് ഉയരുമെന്ന് പറയുന്ന എം വി ഗോവിന്ദൻ, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നും ആരോപിക്കുന്നു. എം.വി.ഗോവിന്ദന്‍റേത് തിരഞ്ഞെടുപ്പ് ആരോപണമാണെന്നും തിരഞ്ഞെടുപ്പു കാലത്ത് വിവാദങ്ങള്‍ സ്വാഭാവികമാണെന്നുമായിരുന്നു ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം.
ഗോവിന്ദന് പരാജയഭീതിയാണെന്നും ഷൗക്കത്തിനെതിരായ സി.പി.എം കള്ളപ്രചാരണം ഏല്‍ക്കാന്‍ പോകുന്നില്ലെന്നും രമേഷ് ചെന്നിത്തല