നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ നേർന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. നിലമ്പൂർ യു.ഡി.എഫ് സ്ഥാനാർഥിയായി ഷൗക്കത്തിനൊപ്പം ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരാണ് വി.എസ് ജോയിയുടേത്. നിയമസഭാംഗത്വം രാജിവെച്ചയുടൻ പി.വി അൻവർ മുന്നോട്ടുവെച്ച പേരുകളിലൊന്നായിരുന്നു ജോയിയുടേത്. കുടിയേറ്റ കർഷകരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള വി.എസ്.ജോയിയെ സ്ഥാനാർഥിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അന്‍വര്‍ പറഞ്ഞു. 

എന്നാല്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പമെന്നായിരുന്നു ജോയിയുടെ നിലപാട്. ആര്യാടന്‍ ഷൗക്കത്തിന് അഭിവാദ്യമര്‍പ്പിച്ച് വി.എസ് ജോയി രംഗത്ത് വന്നു.  ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു ജോയിയുടെ പോസ്റ്റ്. ‘നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂ ഡി എഫ് സ്ഥാനാർത്ഥി ശ്രീ.ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ജോയി കുറിച്ചത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് സൈബറിടം കയ്യിടിക്കുകയാണ് വിഎസ് ജോയിക്ക്. തന്റെ ജീവശ്വാസം പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രസ്ഥാനത്തോട് കൂറൂള്ള വിഎസ് ജോയ്ക്ക് അഭിവാദ്യങ്ങൾ, പാർട്ടിയോടുള്ള ഉജ്ജ്വലമായ കൂറ്, കേരളത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ, മലപ്പുറം ഡിസിസിയുടെ സേനാനായകൻ, നിലമ്പൂർ നമ്മൾ ജയിക്കും.,ഒന്നിച്ചൊന്നായി മുന്നോട്ട്, ജോയിയേട്ടൻ നയിക്കും... ബാപ്പുട്ടിക്ക ജയിക്കും, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

ENGLISH SUMMARY:

VS Joy, President of the Malappuram District Congress Committee, has extended his congratulations to Aryadan Shoukath, who has been officially declared the UDF candidate for the Nilambur by-election. Joy, who was also widely considered a potential candidate, had earlier been proposed by PV Anwar as a strong contender due to his significant influence among migrant farmers in the region. However, Joy maintained that he would stand by the party's decision. Shortly after the official announcement, he publicly wished Shoukath success through a social media post, reinforcing party unity ahead of the by-election.