കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണെന്നും പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നതെന്നും ഷാഫി പറഞ്ഞു.
‘കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ യുഡിഎഫിന്റെ വിജയം കാത്തിരിക്കുകയാണ് ജനം.അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകും’ ഷാഫി പറമ്പിൽ പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ഷാഫി തിരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ പങ്കുവച്ചത്.