pc-george

TOPICS COVERED

പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശത്തിൽ പൊലീസ് കേസെടുക്കും. പരാതിയിൽ നിയമോപദേശം തേടിയ പൊലീസ് കേസെടുക്കാൻ സർക്കാർ നിർദേശം കിട്ടുന്നതോടെ എഫ്ഐആർ ഇടും. പിസി ജോർജിന്റെ നാവ് പൂട്ടി താക്കോൽ പൊലീസിന് നൽകാനാവില്ലെന്നും പറഞ്ഞതിന് കൃത്യമായ കണക്കുകളണ്ടെന്നും മകൻ ഷോൺ ജോർജ് പറഞ്ഞു

സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരാമർശം നടത്തിയ പിസി ജോർജിനെതിരെ കേസെടുക്കാമെന്നാണ് പൊലീസ് തീരുമാനം.. ചാനൽ ചർച്ചയ്ക്കിടയുള്ള വിദ്വേഷ പരാമർശക്കേസിൽ  കർശന ഉപാധികളോടെ ജാമ്യം കിട്ടിയ പിസി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് എസ്ഡിപിഐയുടെയും യൂത്ത് ലീഗിന്റെയും പരാതി. വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസും.. ലൗജിഹാദ് പരാമർശത്തെ സർക്കാരും അനുകൂലിക്കുന്നെന്ന  വിലയിരുത്തലുണ്ടാവാതെ സൂക്ഷിക്കണമെന്നാണ് സർക്കാർ നിലപാട്.. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കില്ലെന്നാണ് പിസി ജോർജിന്റെ നിലപാട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താൽ അറസ്റ്റിന് വഴങ്ങും  പിസി ജോർജിന്റെ പരാമർശം പരിശോധിക്കുന്ന പൊലീസ് പിസിയ്ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ ചുമത്താനാണ് സാധ്യത. ചാനൽ ചർച്ചയ്ക്കിടെയുള്ള വിദ്വേഷ പരാമർശക്കേസിൽ പിസി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യം കിട്ടി ഒരാഴ്ച പിന്നിടുമ്പോഴാണ് ലൗ ജിഹാദ് വഴി മീനച്ചിൽ താലൂക്കിൽ  നിന്ന് 400  യുവതികളെ നഷ്ടമായെന്ന പരാമർശം

ENGLISH SUMMARY:

Police are set to file a case against P.C. George over his remarks on Love Jihad. Legal advice has been sought regarding the complaint, and an FIR will be registered once the government gives the directive. His son, Shaun George, stated that precise statistics are needed before making claims and that the police cannot be handed the key to silence his father.