KPCC നേതൃമാറ്റത്തിൽ സംസ്ഥാനത്തിന്‍റെ വികാരം ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി മനോരമ ന്യൂസിനോട്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ലഭിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഹൈക്കമാൻഡിനെ അറിയിക്കുക.
വി.ഡി.സതീശന്‍റെ സർവെയിൽ തെറ്റില്ലെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. നേതാക്കൾ സ്വന്തം നിലക്ക് സർവെ നടത്തുന്നത് ആദ്യമല്ല. പ്രതിപക്ഷ നേതാവ് ഒരു നിർദേശവും പാർട്ടിക്ക് സമർപ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിൽ നിന്നോ PCC യിൽ നിന്നോ നിർദ്ദേശം ലഭിച്ചാൽ ചർച്ച ചെയ്യും.തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സർവെ നടത്തും എന്നും ദീപ ദാസ് മുൻഷി പറഞ്ഞു.