sunil-kumar

തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ വിമര്‍ശിച്ച് വി.എസ്.സുനില്‍കുമാര്‍. ബിജെപി പ്രസിഡന്‍റിന്‍റെ കയ്യില്‍ നിന്ന് കേക്ക് സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമല്ല. കെ. സുരേന്ദ്രന്‍ കൊടുത്ത കേക്ക് വഴിതെറ്റി വന്നതല്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ചോറ് ഇവിടെയും കൂറ് അവിടെയുമാണ്. ഇടതുപക്ഷത്തിന്‍റെ ചെലവില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. 

 

തന്നോട്് അനുവാദം ചോദിച്ചല്ല കെ.സുരേന്ദ്രന്‍ വീട്ടിലെത്തിയതെന്നു സുനില്‍ കുമാറിനു മറുപടിയായി മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു. ക്രിസ്മസ് ദിനം സ്നേഹം പങ്കിടാന്‍ എത്തിയതിനെ എതിര്‍ക്കാനാകില്ല. ബി.ജെ.പിക്കാർ കേക്ക് കൊടുത്താൽ വി.എസ്. സുനിൽ കുമാർ വാങ്ങില്ലേ. സുനില്‍ കുമാര്‍ ഇതുവരെ തന്നെ കാണാന്‍ എത്തിയിട്ടില്ല. അദ്ദേഹം ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല. 

ക്രിസ്മസ് ദിനത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. ക്രിസ്മസിന് കേക്കുമായി ഒരാൾ വരുമ്പോൾ മടക്കി വിടില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേക്ക് നൽകാറുണ്ട്. സുരേഷ് ഗോപിയ്ക്ക് വേണ്ടി  പ്രചാരണം നടത്തുന്നത് തെളിയിക്കട്ടെ. സുനിൽ കുമാറിനെ വിൽ കൽപിക്കുന്നില്ല. ബാലിശമായ വാദമാണ് അദ്ദേഹത്തിന്റേത്. താന്‍ ഇടതുപക്ഷമാണെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

V.S. Sunilkumar criticizes Thrissur Mayor