പതിറ്റാണ്ടുകളായി വിഭാഗീയതയുടെ ക്ഷീണം അനുഭവിച്ച പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായും ഒഴിവായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നേതാവാണ് എല്ലാത്തിന്‍റെയും അവസാനവാക്കെന്ന് ധരിക്കരുത്. മുഖ്യമന്ത്രി ആയാലും പാർട്ടി സെക്രട്ടറി ആയാലും വിമർശിക്കാമെന്നും, വിമർശനം ജീവശ്വാസം പോലെ അനിവാര്യമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കൊല്ലത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഖാക്കള്‍ക്ക് പണത്തോടുള്ള ആർത്തി പാടില്ല. കരുനാഗപ്പളളിയില്‍ ജീര്‍ണത ഇല്ലാതാക്കിയെന്നും സംസ്ഥാനസമ്മേളനം പുത്തന്‍ അധ്യായമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.