chintha-jerome

സിപിഎം കൊല്ലം  ജില്ലാ സമ്മേളന വേദിയിൽ ചില്ലുകുപ്പിയിൽ വെള്ളം കുടിച്ചത് ബീയർ ആണെന്ന് പ്രചരിപ്പിച്ചവർക്കെതിരെ നിയമപരമായി മുന്നോട്ടു പോകുന്നത് ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം . പാർട്ടിയെ ആക്രമിക്കാനുള്ള ഏറ്റവും മോശപ്പെട്ട മാർഗമാണിത്. ദൗർഭാഗ്യകരവും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും  ചിന്ത ജെറോം മനോരമ ന്യൂസിനോട് പറഞ്ഞു. 

Read Also: ‘ഇതാണോ സഖാവെ ചിന്നാടന്‍റെ കാലാപാനി; ചേച്ചി എന്തിനാ കുപ്പി ഒളിപ്പിച്ചത്’; ട്രോള്‍ പൂരം

കരിങ്ങാലി വെളളമുളള കുപ്പി കാണുമ്പോൾ ബ‌ീയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്താ ജെറോം കഴിഞ്ഞ ദിവസം പറഞ്ഞു. ബോധപൂർവം അർഥശൂന്യമായ പരിഹാസങ്ങളും വിമർശനങ്ങളുമാണ് നടക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന കുപ്പിയിലാണ് കരിങ്ങാലി വെളളം കുടിക്കാനായി വിതരണം ചെയ്തതെന്ന് ചിന്ത വ്യക്തമാക്കി. 

ചില്ലുകുപ്പിയില്‍ കുടിക്കാന്‍ വെളളം നല്‍കിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ വിശദീകരണവുമായി മറ്റു നേതാക്കളും രംഗത്തെത്തി. ചിന്താ ജറോമിനെ ആക്രമിക്കാനും അപമാനിക്കാനും മുതിരുന്നവർ ആ പണി നിർത്തുന്നതാണ് നല്ലതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറും പറഞ്ഞു. തിരിച്ചു പ്രതികരിക്കുമ്പോള്‍ പക്ഷം പിടിക്കരുതെന്നും അനില്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി

Google News Logo Follow Us on Google News

ENGLISH SUMMARY:

‘It is unfortunate that a glass bottle is being spreading as a beer bottle; legal action will be considered’