വീണ്ടും വിവാദ പ്രസ്താവനയുമായി ഇടുക്കി ഉടുമ്പൻചോല എം എൽ എ എം എം മണി. നമ്മളെ അടിച്ചാൽ തിരിച്ച് അടിക്കണം. ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നില നിൽപ്പില്ല. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം. പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്‌ഥാനം കാണില്ലെന്നും എം എം മണി പറഞ്ഞു. ശാന്തൻപാറ ഏരിയ സമ്മേളന വേദിയിലായിരുന്നു എം എം മണിയുടെ വിവാദ പ്രസ്താവന