ഏകാധിപത്യ സര്‍ക്കാരിനെ നേരിടാന്‍ ജനാധിപത്യശക്തികള്‍ ഒന്നിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട്. മതന്യൂനപക്ഷങ്ങള്‍ക്ക് എന്നും ആശ്രയം യുഡിഎഫ് ആണ്. എല്ലാ പാര്‍ട്ടികളും യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.  കേരള കോണ്‍ഗ്രസ് എം– യുഡിഎഫ് ചര്‍ച്ചയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. Also Read: കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക്?; ചർച്ച സജീവമാക്കി മാണി ഗ്രൂപ്പ്.


അതേസമയം കേരള കോൺഗ്രസ് ജോസഫ് നേതൃത്വവും മാണി നേതൃത്വവും ചർച്ചകളെ പൂർണമായും തള്ളി. ഇടതുപക്ഷത്ത് പൂർണ്ണ സംതൃപ്തരെന്നും പ്രതികരണം.  മതന്യൂനപക്ഷങ്ങള്‍ക്ക് എന്നും ആശ്രയം യുഡിഎഫ് ആണ്. എല്ലാ പാര്‍ട്ടികളും യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതോടെ കേരള കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനത്തിലെ കോൺഗ്രസ് നിലപാട് വ്യക്തമാവുകയാണ്. ചർച്ചകൾക്ക് തുടക്കം കുറിക്കാൻ  മുൻകൈയെടുക്കുന്നതും കോൺഗ്രസ് തന്നെയാണ്.

എന്നാൽ കേരള കോൺഗ്രസ് ജോസഫിനെ കൂടി അനുനയിപ്പിക്കുക എന്ന കടമ്പയും യുഡിഎഫിന് മുന്നിലുണ്ട്.  കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള അനൗദ്യോഗിക ചർച്ചകളെ യുഡിഎഫ് നേതൃത്വം തള്ളിയിട്ടില്ല  

ENGLISH SUMMARY:

Thiruvanchoor Radhakrishnan on kerala congress udf talks