കരിപ്പൂരിലെത്തിയ പ്രിയങ്കയേയും രാഹുലിനേയും വരവേല്‍ക്കാന്‍ ലീഗ് പ്രതിനിധിയെ ക്ഷണിച്ചില്ല. അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദിപറഞ്ഞു. മുക്കത്തും കരുളായിയിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. നാളെ വയനാട്ടിലെത്തും.
വന്യജീവി ആക്രമണങ്ങള്‍ അടക്കം വയനാട്ടുകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക ലക്ഷ്യമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവ മെച്ചപ്പെടുത്താനും ശ്രമിക്കും. വയനാടിന്റെ നല്ല ഭാവിക്കുവേണ്ടി താൻ കഠിനാധ്വാനം ചെയ്യുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പു നൽകി. വൻഭൂരിപക്ഷത്തിൽ വിജയിച്ച ശേഷം വോട്ടർമാർക്ക് നന്ദി അറിയിക്കാൻ മണ്ഡലത്തിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കോഴിക്കോട് മുക്കത്തായിരുന്നു ആദ്യ പരിപാടി.