janayugam-police

പൊലീസിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തി സിപിഐ മുഖപത്രമായ ജനയുഗം. വഖഫ് പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ഗോപാലകൃഷ്ണന്‍റെ വാവര്‍ പരാമര്‍ശത്തിലും പെറ്റിക്കേസ് പോലുമെടുക്കാത്തത് കൗതുകകരമാണെന്നാണ് വിമര്‍ശനം. സുരേഷ്ഗോപി ചീറ്റിയ മുസ്​ലിം വിദ്വേഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും വിദ്വേഷ വിഷം ചീറ്റല്‍ പൊലീസ് കാണാതെ പോകുന്നുവെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

 
ENGLISH SUMMARY:

Not even a petty case has been filed against Union Minister Suresh Gopi in the Waqf remark and Gopalakrishnan's vavar remark, criticizes CPI's mouthpiece Janayugam.