വയനാട്ടിൽ പ്രചാരണം ചൂടുപിടിക്കുന്നു. റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട് എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസ്. സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും. തിരഞ്ഞെടുപ്പ് ആവേശത്തിലാണ് മണ്ഡലം. പ്രഖ്യാപനത്തിനു പിന്നാലെ എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് മണ്ഡലത്തിലെത്തി പ്രചരണത്തിനു തുടക്കമിട്ടു. കൽപ്പറ്റയിൽ റോഡ് ഷോയോടെയായിരുന്നു തുടക്കം.
പ്രഖ്യാപനം വൈകിയാലും വിജയം ഉറപ്പെന്ന് നവ്യ ഹരിദാസ് മനോരമ ന്യൂസിനോട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാളെ വൈകീട്ടോടെ ജില്ലയിലെത്തും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. 23 ന് റോഡ് ഷോ, പിന്നാലെ നാമ നിർദേശ പത്രിക സമർപ്പിക്കും. മല്ലികാർജുൻ ഖർഗയേയും കോൺഗ്രസിന്റെ എല്ലാ മുഖ്യമന്ത്രിമാരെയും മണ്ഡലത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് രാജമോഹൻ ഉണ്ണിത്താൻ മനോരമ ന്യൂസിനോട് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും പ്രചരണവുമായി മണ്ഡലത്തിൽ സജീവമാണ്. 24 ന് സത്യൻ മൊകേരി പത്രിക സമർപ്പിക്കും. ദേശീയ ശ്രദ്ധ നേടിയ വയനാട് ലോക്സഭാ മണ്ഡലം ഒരിക്കൽ കൂടി ഒരു തിരഞ്ഞെടുപ്പ് ആവേശത്തിലാണ്...