പി.വി അന്‍വര്‍ എംഎല്‍എ എല്ലാ ദിവസവും പരാതി ഉന്നയിക്കുന്നത് ശരിയാണോയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. അന്‍വര്‍ അല്ല നയരൂപീകരണം നടത്തുന്നത്. അന്‍വര്‍ പറഞ്ഞിടത്താണോ കേരളം..? എന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
എ.ഡി.ജി.പി അജിത് കുമാറിനെതിരായ പരാതികള്‍ ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നുണ്ട്. എന്തിനാണ് എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയത് എന്നറിയണം. തെറ്റ് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി തന്നെയുണ്ടാകും. കുറച്ച് വെയ്റ്റ് ചെയ്യൂ, ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. കൂടുതല്‍ അറിയണമെങ്കില്‍ സര്‍ക്കാരിനെ സമീപിക്കണമെന്നും ടിപി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍.ഡി.എഫ് യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.