മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും പി.വി.അന്‍വര്‍ എംഎല്‍എ. പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നും പ്രഖ്യാപനം.സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെ. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും പി.വി.അന്‍വര്‍ എംഎല്‍എ. എഡിജിപി അജിത്കുമാറിനെ മാറ്റുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. മലപ്പുറം പൊലീസിലെ അഴിച്ചുപണി കൃത്യമായ നടപടി, ഇത് തുടക്കം. നേതാവായ എഡിജിപിയിലേക്ക് എത്തുമെന്നും അന്‍വര്‍ കൗണ്ടര്‍ പോയിന്റില്‍. എഡിജിപിയെപ്പറ്റി പരാമര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടില്ലെന്നും പി.വി. അന്‍വര്‍.