ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാവരും പാര്‍ട്ടി തീരുമാനം അംഗീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇ.പി ജയരാജന്‍ പദവി ഒഴിഞ്ഞത് പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമായാണ്. ഇ.പി ജയരാജനെ നീക്കി എന്നത് മാധ്യമങ്ങളുടെ പ്രചാരവേലയാണ്. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇ പി ജയരാജൻ മൗനം തുടരുകയാണ്. ആരോഗ്യകാരണങ്ങളാൽ ആണ് പ്രതികരിക്കാത്തത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പ്. എന്നാൽ പാർട്ടി നടപടിയിൽ കടുത്ത നിരാശയിലാണ് ഇപിയെന്നാണ് സൂചന. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കാം എന്നായിരുന്നു മാധ്യമങ്ങളോടുള്ള മറുപടി.