2026ൽ കേരളം ആരു ഭരിക്കും? കെ.സി.വേണുഗോപാലും പി.രാജീവും വി.മുരളീധരനും മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ ഒരുമിച്ചപ്പോഴാണ് വാശിയോടെ അവകാശവാദം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചുവടുപിടിച്ചായിരുന്നു സംവാദം.
ബി.ജെ.പി അക്കൗണ്ട് പൂട്ടിയ അവകാശവാദം രണ്ടു നേതാക്കളും ഉന്നയിച്ചപ്പോൾ വി.മുരളീധരൻ പറഞ്ഞു - 2026ൽ BJP കേരളത്തിൽ പല അക്കൗണ്ടുകൾ തുറക്കും.
കേരളം മാറിയതറിഞ്ഞോ എന്നായിരുന്നു സെഷൻ്റെ പേര്. ബി.ജെ.പി തൃശൂർ പിടിച്ചതിന് പിന്നിൽ അതിശക്തമായ സർക്കാർ വിരുദ്ധവികാരവും സുരേഷ് ഗോപിയുടെ പങ്കാളിത്തവുമുണ്ടെന്ന് കെ.സി.വേണുഗോപാൽ. LDF ന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പി.രാജീവ് സമ്മതിച്ചു.
എന്നാൽ ഭരണത്തിൽ ജനം നുറുശതമാനം തൃപ്തിയായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മാറുമോയെന്നും രാജീവ് സംശയം പ്രകടിപ്പിച്ചു. ഒടുവിൽ വനിതാ സംവരണത്തിലേക്ക് കടന്നതോടെ ചർച്ചയ്ക്ക് ചൂടേറിയ പരിസമാപ്തി.