സാലറി ചലഞ്ചിലെ നിര്‍ബന്ധിതമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മത പത്രം നല്‍കില്ലെന്നു പ്രതിപക്ഷ സംഘടനകള്‍. സര്‍ക്കാരിനേയും ഇക്കാര്യം അറിയിച്ചു. എന്നാല്‍ സമ്മതപത്രം നല്‍കാത്തവരേയും സമ്മതമായി കരുതി അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരടക്കമുള്ള കുറഞ്ഞ ശമ്പളം വാങ്ങുന്നവരടക്കം സര്‍ക്കാര്‍ ജീവനക്കാരിലുണ്ടെന്നും നിര്‍ബന്ധിത പിരിവു വേണ്ടെന്നുമായിരുന്നു പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ വെച്ചത്. ഈ തസ്തികയിലുള്ളവരും അഞ്ചു ദിവസ ശമ്പളം നല്‍കാനുദ്ദേശിക്കുന്നവര്‍ക്ക് അതാകാമെന്നും നിലപാടെടുത്തു. എന്നാല്‍ ഇതിനു വിരുദ്ധമായി സാലറി ചലഞ്ചുമായി പുറത്തിറങ്ങിയ ഉത്തരവില്‍ നിര്‍ബന്ധിത ശമ്പളമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയതിലാണ് പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പ്. അതുകൊണ്ടു തന്നെ സമ്മത പത്രം നല്‍കേണ്ടെന്നാണ് തീരുമാനം.
എന്നാല്‍ നിശ്ചിത പരിധിക്കുള്ളില്‍ സമ്മതപത്രം നല്‍കാത്തവരേയും സമ്മതമാണെന്നു കണക്കാക്കി ശമ്പളം പിടിക്കുമെന്നു ഐ.എം.ജി യിലെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ നിരാക്ഷേപപത്രം നല്‍കുമെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.