kafir-post-viral

കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവൈഎഫ്ഐ നേതാവ് റിബേഷാണെന്ന് തെളിയിക്കാന്‍ ഡിവൈഎഫ്ഐയുടെ വെല്ലുവിളി. ഫെയ്സ്ബുക്കിലൂടെയാണ് വെല്ലുവിളി. അങ്ങനെ കണ്ടുപിടിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപയാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇനാം പ്രഖ്യാപിച്ചത്. 

ആവശ്യമുള്ളവർക്ക് റിബേഷിന്റെ ഫോൺ പരിശോധിക്കാമെന്നും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്ഐയുടെ വിശദീകരണ യോഗം വടകരയിൽ നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് പോസ്റ്റ് ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റ് വന്നതിനുപിന്നാലെ റിബേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്. ആദ്യമായി പോസ്റ്റ് ചെയ്തത് റിബേഷ് ആണെങ്കില്‍ റിബേഷിന് ഇത് എവിടുന്ന് കിട്ടിയെന്ന് പറയണമെന്നാണ് കമന്‍റ്.