സിപിഎമ്മിനെതിരെ നിലപാട് മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി ശൈലി മാറ്റേണ്ട കാര്യമില്ല. ശൈലി കൊണ്ട് വോട്ട് ഒന്നും കുറഞ്ഞിട്ടില്ലെന്നും മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി നടേശൻ കൊച്ചിയിൽ പറഞ്ഞു. താനൊരു മുസ്ലിം വിരോധി അല്ല. ക്രിസ്ത്യൻ സമുദായം മൊത്തം ഭയത്തിലാണ്. അവരെ സംരക്ഷിക്കുന്നു എന്ന് കരുതുന്നവരിലേക്ക് അവർ വോട്ട് മറിക്കുന്നു. സുരേഷ് ഗോപി ജയിക്കാൻ കാരണം ക്രിസ്ത്യൻ വോട്ടുകൾ ആണെന്നും വെള്ളാപ്പള്ളി കൊച്ചിയിൽ പറഞ്ഞു.