സോളര്‍ ആരോപണകാലത്ത് ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഇനി ഒരു നേതാവിനും ഈ ഗതി ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ മറിയാമ്മ പറഞ്ഞു. സോളര്‍ വിവാദത്തിലെ ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവിനോട് മറിയാമ്മ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സോളര്‍ വിശേഷം എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിലാണ് മറിയാമ്മയുടെ വിമര്‍ശനം.
അതേസമയം, സോളര്‍ ആരോപണകാലത്ത് പാര്‍ട്ടി ഒറ്റക്കെട്ടായി ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്നെന്ന് വി.ഡി.സതീശന്‍. ഉമ്മന്‍ ചാണ്ടിയെയും ആരോപണവിധേയരെയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. മറ്റൊരു പാര്‍ട്ടിയാണെങ്കില്‍ കനത്ത ഭിന്നതയുണ്ടായേനെയെന്നും സതീശന്‍ കോട്ടയത്ത് പ്രതികരിച്ചു