വിഴിഞ്ഞം പദ്ധതിയില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് തോമസ് ഐസക്ക്. വി.എസ് അച്യൂതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ യുപിഎ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി നിഷേധിച്ചെന്ന് തോമസ് ഐസക്ക് ആരോപിച്ചു. 2010 ഒക്ടോബറില്‍ പരിസ്ഥിതി ക്ലിയറന്‍സിനായി സമീപിച്ചപ്പോള്‍ ജയറാം രമേശിന് കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിസ്ഥി പഠനത്തിന് അനുമതി നിഷേധിച്ചെന്നും ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്നും ഐസക്ക് ആരോപിച്ചു.