പി.എസ്.സി അംഗത്വ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ സി.പി.എം ഏരിയ കമ്മിറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരെ നടപടിവേണമെന്ന് ടൗൺ ഏരിയ കമ്മിറ്റി. പ്രമോദിന് റിയൽ എസ്റ്റേറ്റ് ഇടപാടുകാരുമായും വൻകിട ബിസിനസുകാരുമായും അടുത്ത ബന്ധമുണ്ട്. ഇത്തരക്കാർക്ക് എതിരെ മാതൃകാപരമായ നടപടി വേണമെന്നും വിവാദ കോഴ ഇടപാടിൽ പ്രമോദിന് ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് ഏരിയ കമ്മിറ്റിയില്‍ വിമർശനമുയര്‍ന്നത്.
അതേസമയം, സംഭവത്തില്‍ പാര്‍ട്ടിക്ക് കുറച്ച് കൂടി വ്യക്തത വരാനുണ്ടെന്നും പ്രമോദിന്‍റെ വിശദീകരണം കേട്ടശേഷം നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനന്‍ യോഗത്തില്‍ മറുപടി നല്‍കി.