mt-ramesh-tsr

തൃശൂരിന്‍റെ വികസനത്തിന് മേയർ നേതൃത്വം നൽകിയാൽ സഹായിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. നിലവിൽ രാഷ്ട്രീയ പിന്തുണ മേയർക്ക് ആവശ്യമില്ല. വികസനത്തെ പിന്തുണക്കുന്ന മേയർക്കെതിരെയുള്ള രാഷ്ട്രീയ നീക്കം പരിഹാസ്യമാണെന്നും നിയമസഭാ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മറുപടി പറയേണ്ടത് മേയറാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ നഗരത്തിന്‍റെ വികസനം ബിജെപിയുടെ മുഖ്യ അജണ്ടയാണെന്നും വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് സുരേഷ്ഗോപി നടത്തിയ പ്രവർത്തനങ്ങളെയാണ് മേയർ പിന്തുണച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

 
ENGLISH SUMMARY:

if mayor leads the development of Thrissur, BJP will help. says MT Ramesh, BJP state general secretary.