chazhikadan-02

മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ പലതും തിരഞ്ഞെടുപ്പ്  തോല്‍വിക്ക് കാരണമായെന്ന്  മുന്‍എംപി തോമസ് ചാഴികാടന്‍. പാലായിലെ നവകേരളസദസിലെ ശകാരം അടക്കം തിരിച്ചടിയായി. സി.പി.എം വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കാത്തത് അന്വേഷിക്കണ‍മെന്നും കേരള കോണ്‍. സ്റ്റിയറിങ് കമ്മിറ്റിയില്‍ ചാഴികാടന്‍ പറഞ്ഞു . 

 

അതേസമയം, തിരഞ്ഞെടുപ്പ് അവലോകനം താഴെത്തട്ടില്‍  ആരംഭിച്ചിരിക്കെ മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങള്‍  കമ്മിറ്റികളില്‍  എങ്ങനെ പ്രതിരോധിക്കുമെന്ന ആശയകുഴപ്പത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കമ്മിറ്റികളില്‍ പ്രതികരിക്കേണ്ടന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെങ്കിലും അത്ര എത്രത്തോളം സാധ്യമാകുമെന്നതിലാണ് ആശയകുഴപ്പം. ശൈലീമാറ്റത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ എന്ത് മറുപടി പറഞ്ഞാലും പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയാവും 

Thomas Chazhikadan Criticized the CM Pinarayi vijayan