k-radhakrishnan-01

ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍. വകുപ്പ് നല്‍കുന്നത് പരിചയം നോക്കിയെന്ന് കേളുവിന്‍റെ മന്ത്രിസ്ഥാനത്തെ കുറിച്ച്  കെ.രാധാകൃഷ്ണന്‍. വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനാകേണ്ടതുണ്ട്. തനിക്കും ആദ്യം എല്ലാ വകുപ്പുകളും തന്നില്ലെന്നും കെ.രാധാകൃഷ്ണന്‍. പ്രോടെം സ്പീക്കര്‍ വിഷയവുമായി ബന്ധിപ്പിക്കേണ്ടതില്ല, ആദ്യ ആദിവാസി മന്ത്രി വന്നു എന്നാണ് കാണേണ്ടതെന്നും രാധാകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഇത്തവണ പ്രതിപക്ഷം ശക്തമെന്ന് കെ.രാധാകൃഷ്ണന്‍. ഇടതുപക്ഷത്തിന്‍റെ ദൗത്യം നിര്‍വഹിക്കും. എം.പി സ്ഥാനം ആഗ്രഹിച്ചില്ല. പാർട്ടി പറഞ്ഞത് അനുസരിക്കുന്നു. പ്രോടെം സ്പീക്കർ വിഷയത്തില്‍ ബിജെപി കീഴ്‌വഴക്കം മറികടക്കുന്നു. കോളനി എന്നത് നീക്കം ചെയ്യൽ അനിവാര്യതയെന്ന് കെ.രാധാകൃഷ്ണന്‍ പറഞ്ഞു.

ENGLISH SUMMARY:

MP K Radhakrishnan talking about OR Kelu left front