കോട്ടയത്തെ ജയം പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയെന്ന് കേരളാ കോൺഗ്രസ് ജോസഫ് ഉന്നതാധികാര സമിതി. ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആക്കാനും ഉന്നതാധികാരസമിതി തീരുമാനിച്ചു. ജോസ് കെ മാണിയുടെ പാർട്ടിയ്ക്ക് ജനങ്ങൾക്കിടെയിൽ അംഗീകാരമില്ലെന്ന പിജെ ജോസഫിന്റെ പരസ്യമായ വിലയിരുത്തലിന്   അത് തദ്ദേശ തെരഞ്ഞെടുപ്പിനെ കാണാം എന്നായിരുന്നു കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേർന്ന  കേരളാ കോൺഗ്രസ് ജോസഫ്  ഉന്നതാധികാര സമിതി യോഗം ജയം പാർട്ടിയുടെ ശക്തി തെളിക്കുന്നതെന്ന് വിലയിരുത്തി.  ജില്ലാ കമ്മിറ്റികൾ സജീവമാക്കാനും പോഷക സംഘടനകൾ പുനരുജീപ്പിക്കാനും യോഗം തീരുമാനിച്ചു. പാലാ , കടുത്തുരുത്തി നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുന്നേറ്റമാണ് ഉണ്ടായതെന്നും യോഗം വിലയിരുത്തി.വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കൂടുതൽ സീറ്റിന് അവകാശവാദം ഉന്നയിക്കണമെന്നും അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പോടെ  ജോസ് കെ മാണി വിഭാഗം ദുർബലമായെന്ന്  പി ജെ ജോസഫിൻ്റെ വിമർശനം.

കേരള കോൺഗ്രസ് എമ്മിന്റെ ശക്തി എന്താണെന്നുള്ളത് തദ്ദേശ തെരഞ്ഞെടുപ്പിൽ കാണാം എന്നായിരുന്നു സ്റ്റീഫൻ ജോർജിന്റെ മറുപടി. 

കോട്ടയത്തെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ചർച്ചകൾ കേരള കോൺഗ്രസ് എമ്മിലും സജീവമായിട്ടുണ്ട്. 

ENGLISH SUMMARY:

Kerala Congress Joseph Section Executive Committee