mv-jayarajan

ഇടത് അനുകൂല സമൂഹമാധ്യമ കൂട്ടായ്മയായ പോരാളി ഷാജിയെ വെല്ലുവിളിച്ച് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. പോരാളി ഷാജിയുടെ ഫേസ്ബുക്ക്, വാട്സാപ്പ് അഡ്മിൻമാർ പുറത്തു വരണം. ഇടതു പക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് പോരാളി ഷാജിയുടെ ലക്ഷ്യമെങ്കിൽ അഡ്മിൻ പുറത്തു വരണം. യഥാർഥ കള്ളനെ കണ്ടെത്തണമെങ്കിൽ യഥാർത്ഥ പേരാളി  ഷാജി പുറത്തു വരണം. കുന്നോത്ത് പറമ്പിലെ ഷാജിയാണോ തൃശൂരിലെ ഷാജിയാണോയെന്ന് വ്യക്തമാക്കണം. റെഡ് ആർമി അടക്കം എല്ലാ ഗ്രൂപ്പുകളുടെയും അഡ്മിൻമാർ പുറത്തു വരണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.

 
ENGLISH SUMMARY:

MV Jayarajan against porali Shaji