ഇടതുപക്ഷം എന്നു കരുതുന്ന സമൂഹമാധ്യമ അക്കൗണ്ടുകളെ വിലയ്ക്കു വാങ്ങുന്നുവെന്ന് എം.വി.ജയരാജന്‍. ഇത് പുതിയ കാലത്തിന്‍റെ വെല്ലുവിളി. ചെങ്കോട്ട, ചെങ്കതിര്‍, പോരാളി ഷാജി തുടങ്ങിയ ഗ്രൂപ്പുകളെ പരാമര്‍ശിച്ച് ജയരാജന്‍. അഡ്മിനുകളെ വിലയ്ക്കുവാങ്ങിയ ശേഷം ഇടതുവിരുദ്ധപോസ്റ്റുകളാണ് വരുന്നത്. സമൂഹമാധ്യമം മാത്രം നോക്കുന്ന ചെറുപ്പക്കാര്‍ ഇടതിനെതിരെ ചിന്തിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.