അധികാരത്തിന്റെ വിദൂരസ്ഥാനത്തുപോലും ഇല്ലാതിരുന്ന പ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമാണ് ജോര്‍ജ് കുര്യന് ലഭിച്ച കേന്ദ്രമന്ത്രിസ്ഥാനം. ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുകയെന്നതിനപ്പുറം പൊതുരംഗത്തെ പ്രവര്‍ത്തനവും ക്ലീന്‍ ഇമേജുമാണ് ജോര്‍ജ് കുര്യന് അനൂകൂലഘടകമായത്.
വലിയ ആഡംബരങ്ങളില്ലാതെ പ്രസ്ഥാനം ഏല്‍പ്പിക്കുന്ന ചുമതലകള്‍ തന്നാലാവുംവിധം ഭംഗിയായി നിറവേറ്റുന്ന നേതാക്കളുടെ ഗണത്തിലാണ് ജോര്‍ജ് കുര്യന്റെ ഇടം. ഒരുപാധികളുമില്ലാതെ പതിറ്റാണ്ടുകള്‍ ഒരേപ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതിന് ലഭിച്ച അംഗീകാരമാണ് കേന്ദ്രമന്ത്രിപദം.1978 ൽ നാട്ടകം കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ വിദ്യാർഥി ജനത പാർട്ടി പ്രവർത്തകനായിരുന്നു. അക്കാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുണ്ട്.1980ല്‍ ജനതാ പാർട്ടിയിൽ നിന്ന് ബിജെപി രൂപീകരിക്കുമ്പോൾ ബിജെപിയിലേക്ക് മാറി .
ബിരുദവും ബിരുദാനന്തര ബിരുദവും മാന്നാനം കെ. ഇ.കോളജിലും പാലാ സെന്റ് തോമസ് കോളജിലുമായി പൂർത്തിയാക്കുമ്പോഴും രാഷ്ട്രീയം ഒപ്പംകൊണ്ടുനടന്നു.പിന്നീട് യുവമോർച്ച പ്രവർത്തകനായി യുവമോർച്ച സംസ്ഥാന– കേന്ദ്ര ഭാരവാഹിയായി ഉയര്‍ന്നു. ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒ.എസ്.എഡി എന്ന നിലയിലും ദേശീയ ന്യൂപക്ഷകമ്മീഷന്‍ ഉപാധ്യക്ഷന്‍ എന്ന നിലയിലും ജോര്‍ജ്ജ് കുര്യന്‍ പ്രവര്‍ത്തിച്ചു .കുറെ വര്‍ഷങ്ങളായി സംസ്ഥാന ഓഫീസിന്റെ കൂടി ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ സ്ഥിര സാന്നിധ്യമായിരുന്നു അദ്ദഹം . ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.വാക്കുകള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ ഒരിക്കലും വിവാദങ്ങളുണ്ടാക്കാത്ത നേതാവുകൂടിയാണ് ജോര്‍ജ് കുര്യന്‍. 1991 ലും 1998 ലുംകോട്ടയത്തുനിന്ന് ലോകസഭയിലേയക്കും 2016 ല്‍ പുതുപ്പള്ളിയില്‍നിന്നും നിയമസഭയിലേയ്ക്കും മല്‍സരിച്ചു.കോട്ടയം കാണക്കാരിയിൽ സ്ഥിരതാമസമാക്കിയ ജോർജ് കുര്യൻ പാലാരൂപത അംഗമാണ്. ഭാര്യ ഒ.ടി അന്നമ ലെഫ്റ്റനന്റ് കേണലായിരുന്നു. ആദര്‍ശും ആകാശുമാണ് മക്കള്‍.ചെറുപ്പകാലത്ത് ബിജെപി പ്രത്യയശാസ്ത്രത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും വ്യതിചലിക്കാതെ മുന്നോട്ടുപോയതിനുള്ള അംഗീകാരംകൂടിയാണ് കേന്ദ്രമന്ത്രിസ്ഥാനം