wayanad-rahul-gandhi-1200

വയനാടിനു പുറമെ യു.പിയിലെ റായ്ബറേലിയിലും രാഹുല്‍ ഗാന്ധി ജയിച്ചതോടെ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകളും സജീവമാവുകയാണ്. ഏത് മണ്ഡലം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിട്ടിലെങ്കിലും രാഹുല്‍ റായ്ബറേലി നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വാദം. 

വയനാടിന്‍റെയും റായ്ബറേലിയുടെയും എം.പി. ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

‘വയനാടിന്‍റെയും റായ്ബറേലിയുടെയും എം.പി. ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. ഇന്നലെ പുറത്തുവന്ന വിഡിയോയിലാണ് രാഹുല്‍ ഗാന്ധി ആഗ്രഹം പറഞ്ഞത്. രണ്ടിലൊന്ന് തിരഞ്ഞെടുക്കുക എന്നതിനപ്പുറം മറ്റ് വഴികളില്ലാത്തതിനാല്‍ വയനാടോ റായ്ബറേലിയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രിയ സാഹചര്യം പരിഗണിച്ച് രാഹുല്‍ റായ്ബറേലി തിരഞ്ഞെടുക്കാനാണ് സാധ്യത. എങ്കിലും വയനാട്ടില്‍ തുടരണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആഗ്രഹം രാഹുലിനെ അറിയിച്ചിട്ടുണ്ട്.

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയാല്‍ ആരാകും യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്ന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പേര് ആദ്യം ഉയര്‍ന്നിരുന്നുവെങ്കിലും ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തുന്നില്ലെങ്കില്‍ സാധ്യത കുറവാണ്. മറ്റ് ചില പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. രാഹുല്‍ വയനാട് വിടുമെന്ന് പറയാത്ത സാഹചര്യത്തില്‍ ചര്‍ച്ചക്കെന്ത് പ്രസക്തി എന്നാണ് കോണ്‍ഗ്രസിന്‍റെ ചോദ്യം.

ENGLISH SUMMARY:

With Rahul Gandhi's victory in Rae Bareli alongside his seat in Wayanad, discussions about potential by-elections are intensifying.