ബിജെപിയുടെ ജില്ലാ നേതൃത്വമടക്കം സംഘടനാ സംവിധാനം വേണ്ടത്ര പിന്തുണച്ചില്ലെങ്കിലും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്‍റണി കാഴ്ചവച്ചത് മികച്ച പ്രകടനം. കഴിഞ്ഞതവണത്തേതില്‍ നിന്ന് മൂന്ന് ശതമാനം വോട്ട് മാത്രമാണ് കുറഞ്ഞത്. പക്ഷേ പോളിങ്ങില്‍ കുറഞ്ഞ 10.8 ശതമാനത്തില്‍ കൂടുതലും ബിജെപി വോട്ടുകളായിരുന്നു.
ബിജെപി കേന്ദ്രനേതൃത്വം അനില്‍ ആന്‍റണിയെ പ്രഖ്യാപിച്ചത് മുതല്‍ കരുത്തനല്ലെന്ന വിമര്‍ശനം ഉയര്‍ന്നു. പരസ്യമായി വിമര്‍ശിച്ച നേതാവിനെ പുറത്താക്കേണ്ടിവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യപ്രചാരണം അനില്‍ ആന്‍റണിക്കു വേണ്ടി ആയിട്ടും അലോസരം അലിഞ്ഞില്ല. മണ്ഡലപര്യടനം മുതല്‍ കലാശക്കൊട്ടുവരെ പ്രവര്‍ത്തകരുടെ അഭാവം പ്രകടമായിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍. മകന്‍ തോല്‍ക്കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ പരാമര്‍ശം. പ്രതിസന്ധികളുടെ ഒരു ഘട്ടത്തില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ ആയി.
അനിലിന്‍റെ പഴയ ഒരു ഹോള്‍ഡ് ഉണ്ട് നിങ്ങള്‍ എനിക്കെതിരെയാണെന്ന് ശബരിമല സമരം കത്തിനിന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ നേടിയ 2.97 ലക്ഷത്തിന്‍റെ പകുതി പോലും അനില്‍ നേടില്ലെന്ന ആക്ഷേപം ഉയര്‍ന്നു. പക്ഷേ ഫലം വന്നപ്പോള്‍ 2,34,098 വോട്ട്. കെ. സുരേന്ദ്രന്‍ നേടിയ 28.95 ശതമാനത്ത്തിന്‍റെ സ്ഥാനത്ത് 25.49 ശതമാനം വോട്ട്. 2014ല്‍ എം.ടി.രമേശ് നേടിയതിലും ഒരുലക്ഷം അധികം. പക്ഷേ ഇത്തവണ ചെയ്യാതെ പോയ വോട്ടിലേറെയും ബിജെപിയുടേതാണ്. ഏഴ് നിയമസഭാ മണ്ഡലത്തിലും വോട്ടുകുറഞ്ഞു. തുടക്കത്തിലെ താല്‍പര്യക്കുറവ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം കുറച്ചെന്ന് വിലയിരുത്തണം. പത്തനംതിട്ടയ്ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അനില്‍ ആന്‍റണി വ്യക്തമാക്കി. വീഴ്ചയില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിലപാട്. പക്ഷെ അനിലിന്‍റെ പ്രകടനവും പ്രാദേശിക പിന്തുണയില്ലായ്മയും വരും ദിവസങ്ങളില്‍ ബിജെപിക്കുള്ളില്‍ പരാതിയും ചര്‍ച്ചയുമാകും