ഇക്കുറിയും എൽ ഡി എഫിന് ബാക്കിയായത് കനലൊരു തരി മാത്രമാണ്. ആലത്തൂർ മണ്ഡലം. മന്ത്രി കെ.രാധാകൃഷനെയിറക്കി ആലത്തൂർ തിരിച്ച് പിടിച്ച ആശ്വാസത്തിലാണ് എൽഡിഎഫ്. 20,111 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സിറ്റിങ് എംപിയായ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷത്തിലധികം വോട്ട് എൻ ഡി എക്ക് ലഭിച്ചത് യുഡിഎഫിന് കടുത്ത വെല്ലുവിളിയായി.
പാട്ടും പാടി രമ്യ ഹരിദാസ് കൈ പിടിയിലൊതുക്കിയ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനായതിന്റെ ആശ്വാസത്തിലാണ് എൽ ഡി എഫ്. വോട്ടെണ്ണി തുടങ്ങിയതു മുതൽ ലീഡ് നിലനിർത്തി പോന്നെങ്കിലും നേരിട്ടത് ഇഞ്ചോടിഞ്ച് മൽസരം. ഒടുവിൽ ഫലം വരുമ്പോൾ ഇടതു സഥാനാർഥി നേടിയത്