ordinance-governor-govt-22
  • പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന് ഗവര്‍ണര്‍
  • വാര്‍ഡ് വിഭജനത്തിന് തീരുമാനം നല്‍കിയത് മന്ത്രിസഭ
  • തീരുമാനം 2020ലെ ഭേദഗതി പ്രകാരം

തദ്ദേശ വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി വാങ്ങണമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതോടെ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. 

2020 ലെ ഭേദഗതി പ്രകാരമാണ് തദ്ദേശ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നത്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി നടപ്പിലാക്കാനായിരുന്നു തീരുമാനം. ഓര്‍ഡിനന്‍സ് അനുസരിച്ച് വിഭജനത്തോടെ പഞ്ചായത്തുകളില്‍ 1300ലേറെ പുതിയ വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും  നഗരസഭകളില്‍ 127 വാര്‍ഡുകളുടെയും വര്‍ധനയുണ്ടാകും. വാര്‍ഡുകളുടെ അതിര്‍ത്തിയിലും വ്യത്യാസം വരും. കൊച്ചി കോര്‍പറേഷനില്‍ മാത്രം രണ്ട് വാര്‍ഡുകളും മറ്റ് കോര്‍പറേഷനുകളില്‍ ഓരോ വാര്‍ഡിന്‍റെയും വീതമാണ് വര്‍ധന വരിക.  കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു.

Ordinance:

Governor returns ordinance on delimiatation of Wards