
സ്കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗത്തില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉയര്‍ത്തി എം.എസ്.എഫ് പ്രതിഷേധം. എം എസ് എഫ് പ്രതിഷേധത്തെ പരിഹസിച്ച വി ശിവന്‍കുട്ടി രാഷ്ട്രീയ മുതലെടുപ്പാണ് നടത്തുന്നതെന്നും ആരോപിച്ചു. അധിക ബാച്ചുകള്‍ ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് മുസ് ലിം ലീഗ് പ്രഖ്യാപിച്ചു. ..
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയ യോഗത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു എം എസ് എഫ് നേതാവിന്റെ പ്രതിഷേധം.
കൈയ്യില്‍കരുതിയ ടീഷര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു സംസ്ഥാന സെക്രട്ടറി നൗഫല്‍ പ്രതിഷേധിച്ചത്. 45530 സീറ്റുകള്‍ മലബാറിന്റെ അവകാശമാണ്. മലബാര്‍ കേരളത്തിലാണെന്നും ടീഷര്‍ട്ടില്‍ എഴുതിയിരുന്നു. യോഗത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും സെക്രട്ടേറിറ്റ് അനക്്സിലെ ഹാളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നതോടെ കന്‍റോണ്‍മെന്‍റ്് പൊലീസെത്തി നൗഫലിനെ അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പഠിക്കാന്‍ ആഗ്രഹമുളള എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്കുമെന്നും വിദ്യാഭ്യാസ മന്ത്രി
വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് മുസ് ലിം ലീഗ്. വിഷയമുന്നയിച്ച് മു സ് ലിം ലീഗിന്റെ നേതൃത്വത്തില്‍ 29 ന് 6 ജില്ലകളില്‍ കലക്ടറേറ്റ് ഉപരോധം സംഘടിപ്പിക്കും.