അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മന്ത്രി കെ.എം. ഷാജിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. മന്ത്രിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 

2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കെ.എം ഷാജിയുടെ സ്വത്തില്‍ 166 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.

9 വർഷത്തിനിടെ 1.47 കോടി രൂപയുടെ അനധികൃത സമ്പാദ്യം ഷാജിക്കുണ്ടായി എന്നാണ് കോഴിക്കോട് വിജിലൻസ് കോടതിയിൽ ജനുവരി 19നു സമർപ്പിച്ച റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ കേസെടുക്കാൻ കോടതിയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്നു റിപ്പോർട്ട് പരിഗണിക്കവേ കോഴിക്കോട് വിജിലൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ഷാജിക്കെതിരെ കേസെടുത്തത്. 

kerala-high-court-quashes-km-shaji-fir:

KM Shaji disproportionate assets case FIR has been officially quashed by the Kerala High Court following his petition. The Vigilance had earlier alleged a 166 percent increase in his property between 2012 and 2021.