boy-death

മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ കെഎസ്ഇബിയുടെ അനാസ്ഥയിൽ പതിനാലുകാരൻ മരിച്ചതിൽ പ്രതിഷേധം ശക്തമാക്കി കുടുംബവും നാട്ടുകാരും. വൈദ്യുതി മന്ത്രിയുടെ നിർദ്ദേശപ്രകാരം റിപ്പോർട്ട് തയ്യാറാക്കാൻ എത്തിയ ഉദ്യോഗസ്ഥരെയും പ്രതിഷേധം അറിയിച്ചു. ദുരന്തം ദൗർഭാഗ്യകരമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി എ.പി അനിൽ കുമാർ പറഞ്ഞു. വീഴ്ച സമ്മതിച്ച കെഎസ്ഇബി, മാപ്പ് ചോദിച്ചു. 

ഇനി മറ്റാർക്കും തനിക്കും കുടുംബത്തിനു മുണ്ടായ ദുരന്തം ഉണ്ടാകരുതെന്നാണ് ജുനൈദിന്‍റെ പിതാവ് ശിഹാബുദ്ദീനും ബന്ധുക്കളും പറയുന്നത്. വെന്നിയൂരിലെ കെഎസ്ഇബി ഓഫിസിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് ലീഗ് പ്രവർത്തകർ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. കെഎസ്ഇബി ചെയ്യാൻ ഉദ്ദേശിക്കുന്ന തുടർനടപടികളെല്ലാം എഴുതി വാങ്ങിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റീജിണൽ ചീഫ് എൻജിനീയർ മായ, തിരൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകട സ്ഥലവും സന്ദർശിച്ചു.

ENGLISH SUMMARY:

Family members and locals staged intense protests against KSEB following the tragic electrocution death of a 14-year-old student named Junaid in Cherumukku, Tirurangadi. Youth League activists confronted and briefly detained KSEB officials who arrived to inspect the site and prepare a report following the electricity minister's directive. Senior officials, including Regional Chief Engineer Maya and Deputy Chief Engineer Manoj, visited the accident site and faced the wrath of grieving relatives and locals. KSEB officials formally admitted their lapse and apologized, while Minister A.P. Anil Kumar assured strict action against those responsible for the fatal negligence