valarmathi-1-

എല്‍പിഎസ്ടി സമര നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഐസിയുവിലാണ് വളര്‍മതിയുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. 19 ദിവസമായി വളര്‍മതി നിരാഹാരത്തിലാണ്. 

പിഎസ്‌സി എൽപി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം വൈകുന്നതിനെതിരെ തലമുണ്ഡനം ചെയ്താണ് വളര്‍മതി തന്‍റെ പ്രതിഷേധം അറിയിച്ചത്. എൽപിഎസ്ടി റാങ്ക് ഹോൾ‍ഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ വളര്‍മതി പാലക്കാട് എലപ്പുള്ളി സ്വദേശിയാണ്. 

എല്ലാം ചെയ്തുതരാമെന്നു പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുകയും ഭരണത്തിൽ കയറുമ്പോൾ അറിയില്ലെന്ന മട്ടിൽ കൈമലർത്തുകയും ചെയ്യുന്നതു ക്രൂരമായ നടപടിയാണെന്നും വിഷയം നന്നായി അറിയാവുന്നവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്നും വളര്‍മതി തുറന്നടിച്ചിരുന്നു. 2025 മേയ് 31നു നിലവിൽ വന്ന റാങ്ക് പട്ടികയാണിത്. 2028 മേയിൽ അവസാനിക്കും. അതായത് ഒരു അധ്യയനവർഷം മാത്രമാണുള്ളത്. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്കു പോലും നിയമനം ലഭിച്ചിട്ടില്ലെന്നും വളര്‍മതി ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപക, വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ഫോര്‍മുല സര്‍ക്കാരിന് മുന്നില്‍ നേരത്തെ തന്നെ സമര്‍പ്പിച്ചതാണെന്നും അനുപാതം ഇത്തരത്തിൽ മാറ്റിയില്ലെങ്കിൽ ഒന്നാം റാങ്കുകാർക്കു പോലും നിയമനം ലഭിക്കില്ലെന്നും സമരക്കാര്‍ പറയുന്നു.

ENGLISH SUMMARY:

LPST strike leader Valarmathi has been shifted to hospital again after her health condition deteriorated. She is currently admitted to the Medical ICU of the General Hospital. She was brought to the hospital around 11:30 pm yesterday due to worsening health. Valarmathi has been on an indefinite hunger strike for the past 19 days.